സിറിയയ്ക്ക് എതിരേ കൂടുതല്‍ ഉപരോധത്തിനു യുഎസ്

single-img
11 August 2012

സിറിയയിലെ അസാദ് ഭരണകൂടത്തിനെതിരേ കൂടുതല്‍ ശക്തമായ ഉപരോധം ഏര്‍പ്പെടുത്തുന്നതിന് യുഎസ് തയാറെടുക്കുകയാണെന്നു സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റ് വക്താവ് അറിയിച്ചു. യുദ്ധം രൂക്ഷമായ ആലപ്പോയില്‍ നിന്നു ജനങ്ങള്‍ കൂട്ടപ്പലായനം ആരംഭിച്ചു. കഴിഞ്ഞദിവസം പിന്‍വാങ്ങിയ വിമതര്‍ പുതിയ യുദ്ധമുഖം തുറക്കുന്നതിന് ആലോചന തുടങ്ങി. സര്‍ക്കാരും വിമതരും ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്ന് സിറിയന്‍ പ്രതിസന്ധിയെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നതിന് ടെഹ്‌റാനില്‍ ചേര്‍ന്ന യോഗം നിര്‍ദേശിച്ചു. സിറിയയിലെ യുദ്ധത്തില്‍ ഒരു കക്ഷിയും ജയിക്കില്ലെന്ന് സമ്മേളനത്തിന് അയച്ച സന്ദേശത്തില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞു.