പി.സി. ജോര്‍ജിന് ഉമ്മന്‍ ചാണ്ടിയുടെ ക്വട്ടേഷന്‍ പണി: പിണറായി

single-img
11 August 2012

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുവേണ്ടി ചീഫ്‌വിപ്പ് പി.സി. ജോര്‍ജ് പരസ്യ ക്വട്ടേഷന്‍ ഏറ്റെടുത്തു നടത്തുകയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ജോര്‍ജ് രംഗത്തിറങ്ങിയതിനുപിന്നില്‍ മുഖ്യമന്ത്രിക്കും പങ്കുണേ്ടായെന്നു സംശയിക്കണമെന്നും പിണറായി പറഞ്ഞു. ആംഗന്‍വാടി വര്‍ക്കേഴ്‌സ് ആന്‍ഡ് ഹെല്‍പ്പേഴ്‌സ് അസോസിയേഷന്‍ (സിഐടിയു) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം കണ്ണൂര്‍ ടൗണ്‍സ്‌ക്വയറില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പിണറായി.