തലസ്ഥാനത്തിന് ഓണപ്പൊലിമ കൂട്ടാന്‍ നരേന്റെ കാറോട്ടം

single-img
11 August 2012

നരേന്‍ കാര്‍ത്തികേയന്റെ ഫോര്‍മുല വണ്‍ കാറോട്ടത്തിന് കവടിയാര്‍ റോഡ് തയ്യാറെടുക്കുന്നു. ഈ മാസം 28-നാണ് കായിക പ്രേമികള്‍ കാത്തിരിക്കുന്ന കാര്‍ റൈസ് തലസ്ഥാനത്ത് ഓണാഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ ഒരുങ്ങുന്നത്. ബൈക്ക് റെയ്‌സിലൂടെ കുറച്ചുനാള്‍ കുപ്രസിദ്ധിയാര്‍ജിച്ച കവടിയാര്‍-വെള്ളയമ്പലം റോഡില്‍ 28-ന് കാണാന്‍ പോകുന്നത് ഫോര്‍മുല വണ്‍ കാറോട്ടത്തില്‍ ഭാരതത്തിന്റെ അഭിമാനമായ നരേന്‍ കാര്‍ത്തികേയന്റെ 300 കിലോമീറ്റര്‍ വേഗതയിലുള്ള കാര്‍ റെയ്‌സാണ്.