ഗദ്ദാഫി വിരുദ്ധന്‍ ലിബിയന്‍ അസംബ്ലി പ്രസിഡന്റ്

single-img
11 August 2012

ലിബിയന്‍ അസംബ്‌ളിയുടെ പ്രസിഡന്റായി ഗദ്ദാഫി വിരുദ്ധനായ മുഹമ്മദ് മഗരിഫിനെ തെരഞ്ഞെടുത്തു. 200 അംഗ അസംബ്‌ളിക്ക് കഴിഞ്ഞദിവസം ഇടക്കാല ഭരണകൂടം അധികാരം കൈമാറിയിരുന്നു. അസംബ്‌ളി ചേര്‍ന്ന് പുതിയ പ്രധാനമന്ത്രിയെ നിശ്ചയിക്കും. നാഷണല്‍ ഫ്രണ്ട് പാര്‍ട്ടി നേതാവും ഇസ്‌ലാമിസ്റ്റ് മിതവാദിയുമായ മഗരിഫ് നേരത്തെ ഇന്ത്യയില്‍ സ്ഥാനപതിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഗദ്ദാഫിയെ പുറത്താക്കിയ ജനകീയ വിപ്‌ളവത്തിന്റെ ഈറ്റില്ലമായ ബംഗാസിയാണ് മഗരിഫിന്റെ സ്വദേശം.