രാഹുലിന്റെ മന്ത്രിസഭാ പ്രവേശനത്തിനു സ്വാഗതം: മന്‍മോഹന്‍

single-img
11 August 2012

കേന്ദ്രമന്ത്രി സഭയിലേക്കു രാഹുല്‍ ഗാന്ധിയുടെ പ്രവേശനത്തെ എപ്പോഴും സ്വാഗതം ചെയ്യുന്നുണെ്ടന്നു പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ഉപരാഷ്ട്രപതിയായി അധികാരമേറ്റ ഹമീദ് അന്‍സാരിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുല്‍ കേന്ദ്ര നേതൃത്വത്തിലേക്കു വരുമെന്ന വാര്‍ത്തകള്‍ ചര്‍ച്ച ചെയ്യപ്പെടുന്നതിനിടെയാണു പ്രധാനമന്ത്രിയുടെ പ്രസ്താവന.