മമതയെ ചോദ്യം ചെയ്തയാളെ അറസ്റ്റ് ചെയ്തു

single-img
11 August 2012

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ ചോദ്യം ചെയ്യാന്‍ ധൈര്യപ്പെട്ടതിന് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് ചോദിച്ചതിന് ശിലാദിത്യ ചൗധരിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സര്‍ക്കാരിന്റെ നടപടികള്‍ കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്നില്ലെന്നു ചൗധരി പറഞ്ഞത് മമതയെ ചൊടിപ്പിച്ചു. ചൗധരി മാവോയിസ്റ്റാണെന്ന് പറഞ്ഞ് മമത കുപിതയാവുകയായിരുന്നു. ഉടന്‍തന്നെ ഇയാളെ അറസ്റ്റ് ചെയ്യാന്‍ മമതാ ഉത്തരവിടുകയായിരുന്നു. ഐപിസി 332,333,353,447,506 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ചൗധരിയെ അറസ്റ്റ് ചെയ്തത്. മെയ് 19ന് പാര്‍ക്ക് സ്ട്രീറ്റില്‍ വച്ച് സ്ത്രീയെ പീഡിപ്പിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്ത്രീകളുടെ സംരക്ഷണത്തിനുവേണ്ടി സര്‍ക്കാര്‍ എന്തൊക്കെ നടപടികളെടുത്തു എന്നു ഒരു ടിവി പരിപാടിയില്‍ വച്ചു ചോദിച്ച വിദ്യാര്‍ഥിയെ മമത പോലീസിനെക്കൊണ്ട് അറസ്റ്റു ചെയ്യിപ്പിച്ചിരുന്നു