ഇറാനില്‍ ഭൂകമ്പം: 180 മരണം

single-img
11 August 2012

ഇറാനിലെ വടക്കു പടിഞ്ഞാറന്‍ മേഖലയില്‍ ഇന്നലെ വൈകിയുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ 180 മരിച്ചതായും 1300 ലധികം പേര്‍ക്ക് പരിക്കേറ്റതായും ബിബിസി റിപ്പോര്‍ട്ടു ചെയ്തു. യുഎസ് ജിജോളജിക്കല്‍ സര്‍വേയുടെ റിപ്പോര്‍ട്ടനുസരിച്ച് റിക്ടര്‍ സ്‌കെയിലില്‍ 6.4, 6.3 തീവ്രത രേഖപ്പെടുത്തിയ രണ്ടു ഭൂചലനങ്ങളാണ് ഇറാനില്‍ നാശംവിതച്ചത്. ടബ്രിസ്, അര്‍ദേബിലി നഗരങ്ങള്‍ക്കടുത്താണു ഭൂകമ്പമുണ്ടായത്. അറുപതോളം ഗ്രാമങ്ങള്‍ പകുതിയിലധികം തകര്‍ന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു.