ഹമീദ് അന്‍സാരി സത്യപ്രതിജ്ഞ ചെയ്തു

single-img
11 August 2012

രാജ്യത്തിന്റെ 14-ാം ഉപരാഷ്ട്രപതിയായി മുഹമ്മദ് ഹമീദ് അന്‍സാരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജി സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, കേന്ദ്രമന്ത്രിമാര്‍, യുപിഎ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഡോ. എസ്. രാധാകൃഷ്ണനു ശേഷം രണ്ടാം തവണ ഉപരാഷ്്ട്രപതി സ്ഥാനത്തെത്തുന്ന ആദ്യത്തെയാളാണ് അന്‍സാരി. ഓഗസ്റ്റ് ഏഴിനു നടന്ന തെരഞ്ഞെടുപ്പില്‍ യുപിഎ സ്ഥാനാര്‍ഥിയായിരുന്ന അന്‍സാരി ആകെയുള്ള 770 വോട്ടില്‍ 490 വോട്ടുകള്‍ നേടിയാണു വിജയിച്ചത്.