ശ്രീഗണേശന് നെഹ്‌റു ട്രോഫി

single-img
11 August 2012

നെഹ്‌റുട്രോഫി 11 വര്‍ഷത്തിനു ശേഷം കുട്ടനാട്ടിലേക്ക്. ജിജി ജേക്കബ് ക്യാപ്റ്റനായുള്ള കൈനകരി ഫ്രീഡം ബോട്ട് ക്ലബ് തുഴഞ്ഞ ശ്രീഗണേശന് വജ്രജൂബിലി നെഹ്‌റുട്രോഫി. ശ്രീ ഗണേശന്‍ ചുണ്ടന്‍ നെഹ്‌റുട്രോഫി നേടുന്നത് ഇതാദ്യം. തിങ്ങിനിറഞ്ഞ ജനസാഗരത്തെ സാക്ഷി നിറുത്തി 4.43.02 സെക്കന്‍ഡുകള്‍ക്കാണ് ശ്രീഗണേശന്‍ ഫിനിഷ് ചെയ്തത്. സുനില്‍ ജോസഫ് വഞ്ചിക്കല്‍ ക്യാപ്റ്റനായുള്ള കൊല്ലം ജീസസ് ബോട്ട്ക്ലബിന്റെ ആനാരി ചുണ്ടന്‍ 4.50.19 സെക്കന്‍ഡുകള്‍കൊണ്ട് തുഴഞ്ഞെത്തി രണ്ടാംസ്ഥാനം കരസ്ഥമാക്കി. റെന്‍സ് ചാക്കോ വാഴക്കുളം ക്യാപ്റ്റനായുള്ള യുബിസി കൈനകരിയുടെ മുട്ടേല്‍ കൈനകരി ചുണ്ടന്‍ 4.51.22 സെക്കന്‍ഡുകള്‍കൊണ്ടു മൂന്നാംസ്ഥാനത്തെത്തി. കെ.എസ്. സലിമോന്‍ ക്യാപറ്റനായുള്ള കുമരകം ബോട്ട്ക്ലബിന്റെ ചെറുതന ചുണ്ടന്‍ 4.52.57 സെക്കന്‍ഡുകള്‍ക്ക് നാലാമതെത്തി. ഇന്നലെ ഉച്ചകഴിഞ്ഞ് 3.50ന് ചുണ്ടന്‍വള്ളങ്ങളുടെ ആദ്യ ഹീറ്റ്‌സ് മത്സരത്തോടെയാണ് 60-ാം നെഹ്‌റുട്രോഫി ജലോത്സവം ആരംഭിച്ചത്.