സൈന്യത്തിലെ പ്രശ്‌നം ഉത്കണ്ഠാജനകമെന്ന് ആന്റണി

single-img
11 August 2012

ജവാന്‍മാരും ഓഫിസര്‍മാരും തമ്മിലുളള കലഹം സംബന്ധിച്ച സംഭവങ്ങള്‍ തന്നെ ഉത്കണ്്ഠാകുലനാക്കുന്നുവെന്ന് പ്രതിരോധമന്ത്രി എ.കെ.ആന്റണി. എന്നാല്‍ ഇത്തരം പ്രതിസന്ധികള്‍ സ്വയം പരിഹരിക്കാനുളള കഴിവ് സൈന്യത്തിനുണ്‌ടെന്നും അദ്ദേഹം വ്യക്തമാക്കി. കാഷ്മീരിലെ സാംബയില്‍ മലയാളി സൈനികന്റെ ആത്മഹത്യയെപ്പറ്റി മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചതിനു മറുപടി പറയുകയായിരുന്നു ആന്റണി. മലയാളി സൈനികന്റെ ആത്മഹത്യയെപ്പറ്റിയുളള റിപ്പോര്‍ട്ട് പ്രതിരോധ മന്ത്രി, സൈനിക തലവനോടു ചോദിച്ചിട്ടുണ്ട്. കാഷ്മീരില്‍ നടന്നതുകൂടാതെ ജവാന്‍മാരും ഓഫിസര്‍മാരും തമ്മിലുളള കലഹവുമായി ബന്ധപ്പെട്ട രണ്ടു സംഭവങ്ങളുംകൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.