രജിസ്‌ട്രേഷന്‍ വകുപ്പിനെ ആധുനികവത്കരിക്കും: മന്ത്രി അനൂപ് ജേക്കബ്

single-img
11 August 2012

രജിസ്‌ട്രേഷന്‍ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ കാലത്തിനനുസരിച്ചുള്ള ആധുനികവത്കരണം നടപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കപ്. പരമ്പരാഗത തൊഴിലാളികളെ സംരക്ഷിച്ചു കൊണ്ടായിരിക്കും നവീകരണ പ്രവര്‍ത്തനങ്ങള്‍. വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ആധുനികവത്കരിക്കുന്നതില്‍ വലിയ കാലതാമസമാണ് ഉണ്ടായിരിക്കുന്നത്. കാലോചിതമായ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമ്പോള്‍ തന്നെ ഈ മേഖലയില്‍ ജോലി ചെയ്യുന്ന ആധാരം എഴുത്തുകാരടക്കമുള്ള തൊഴിലാളികളെ സംരക്ഷിച്ചു നിര്‍ത്തുന്നതിനെക്കുറിച്ചു സര്‍ക്കാരിനു വ്യക്തമായ കാഴ്ചപ്പാടുകളുണ്ട.കേരള രജിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫീസേഴ്‌സ് അസോസിയേഷന്‍ 15-ാംസംസ്ഥാന സമ്മേളനം കോഴിക്കോട്ട് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. പുതിയ മാറ്റങ്ങളുമായി സഹകരിച്ച് കൂടുതല്‍ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളുമായി ജീവനക്കാര്‍ മുന്നോട്ട് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.