അമിത്ത് കുമാര്‍ റെപ്പഷാഷ് റൗണ്ടില്‍

single-img
11 August 2012

55 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ അമിത് കുമാര്‍ ദഹിയ റെപ്പഷാഷ് റൗണ്ടില്‍. ക്വാര്‍ട്ടറില്‍ അമിത്തിനെ വീഴ്ത്തിയ ജോര്‍ജിയയുടെ വ്‌ലാഡിമിര്‍ ഖിന്‍ ചെഗാഷ്‌വിലി ഫൈനലില്‍ കളിക്കാന്‍ യോഗ്യത നേടിയതോടെയാണ് അമിത് റെപ്പഷാഷ് റൗണ്ടിലേക്കു യോഗ്യത നേടിയത്. ആദ്യ റൗണ്ടില്‍ ഇറാന്റെ ഏഷ്യന്‍ ചാമ്പ്യനായ റാഹിമി ഹസനെ അട്ടിമറിച്ചുകൊണ്ടാണ് അമിത്ത് ക്വാര്‍ട്ടര്‍ യോഗ്യത നേടിയത്. ആദ്യ റൗണ്ട് ബൈ ലഭിച്ച അമിത് പ്രീക്വാര്‍ട്ടറില്‍ 3-1നാണ് ഇറാന്‍ താരത്തെ പരാജയപ്പെടുത്തിയത്. ഒരു മത്സരത്തില്‍ക്കൂടി വിജയിച്ചാല്‍ അമിത്തിന് വെങ്കലമെഡലിനായി മത്സരിക്കാം. അതേസമയം, 74 കിലോഗ്രാം ഫ്രീസ്റ്റേല്‍ ഗുസ്തിയില്‍ കാനഡയുടെ മാത്യു ജൂഡജെന്‍ട്രിയോടു പരാജയപ്പെട്ട് ഇന്ത്യയുടെ നര്‍സിംഗ് പഞ്ചം യാദവ് പുറത്തായി. ക്വാര്‍ട്ടറില്‍ മാത്യു പരാജയപ്പെട്ടതോടെ നര്‍സിംഗിന് റെപ്പഷാഷില്‍ മത്സരിക്കാന്‍ സാധിച്ചില്ല.