അഫ്ഗാന്‍ സൈനിക പിന്‍മാറ്റം: സമയപരിധിയില്‍ മാറ്റമില്ലെന്ന് യുഎസ്

single-img
11 August 2012

അഫ്ഗാനിലെ സൈനിക പിന്‍മാറ്റത്തിന് പ്രഖ്യാപിച്ചിരുന്ന സമയപരിധിയില്‍ മാറ്റമില്ലെന്ന് യുഎസ് വ്യക്തമാക്കി. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെയ് കാര്‍ണിയാണ് ഇക്കാര്യം പറഞ്ഞത്. അഫ്ഗാനില്‍ മൂന്ന് സൈനികരെ വെടിവെച്ചുകൊന്ന സംഭവം തീവ്രവാദികള്‍ പിടിമുറുക്കുന്നതിന്റെ സൂചനയാണോയെന്ന് പറയാറായിട്ടില്ലെന്നും എന്നാല്‍ ഇത്തരം സംഭവങ്ങള്‍ അമേരിക്കയെ ആശങ്കപ്പെടുത്തുന്നുണ്‌ടെന്നും കാര്‍ണി കൂട്ടിച്ചേര്‍ത്തു. ഇത്തരം സംഭവങ്ങളിലൂടെ പരമാവധി മാധ്യമശ്രദ്ധ പിടിച്ചുപറ്റാനാണ് തീവ്രവാദ സംഘങ്ങളുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.