വയലാര്‍ രവിക്ക് ശാസ്ത്ര സാങ്കേതിക വകുപ്പുകൂടി

single-img
10 August 2012

കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവിക്കു കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ അധിക ചുമതലകൂടി. ഈ വകുപ്പിന്റെ ചുമതല നിര്‍വഹിച്ചിരുന്ന കേന്ദ്രമന്ത്രി വിലാസ് റാവു ദേശ്മുഖ് വൃക്ക സംബന്ധമായ രോഗത്തെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുന്ന സാഹചര്യത്തിലാണ് വയലാര്‍ രവിക്കു ചുമതല കൈമാറിയത്. വിലാസ് റാവു ദേശ്മുഖ് അധികമായി ചുമതല നിറവേറ്റിയിരുന്ന മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വകുപ്പിന്റെ ചുമലതയും നേരത്തേ വയലാര്‍ രവിക്കു കൈമാറിയിരുന്നു.