അതിരപ്പള്ളി പദ്ധതി വേണ്‌ടെന്നു സതീശന്‍

single-img
10 August 2012

അതിരപ്പള്ളി വൈദ്യുത പദ്ധതി കേരളത്തിനു ഗുണകരമല്ലെന്നും ഇക്കാര്യം വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് അടക്കമുള്ളവരെ അറിയിച്ചിട്ടുണെ്ടന്നും വി.ഡി. സതീശന്‍ എംഎല്‍എ. ഹരിത രാഷ്ട്രീയത്തിനു കൂടുതല്‍ പ്രചാരണം നടത്തുന്നതിനായി സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ ഉപയോഗപ്പെടുത്തുമെന്നും സതീശന്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു. അതിരപ്പിള്ളി അടക്കമുള്ള പ്രകൃതിക്ക് കോട്ടംവരുന്ന പദ്ധതികളോട് യോജിപ്പില്ല. പ്രകൃതിയെയും വന്യജീവികളെയും തകര്‍ത്തെറിയുന്ന ഇത്തരം പദ്ധതികളെ ഇനിയെങ്കിലും തിരിച്ചറിഞ്ഞു വേണെ്ടന്നുവയ്ക്കണം. വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് അടക്കമുള്ള ഉത്തരവാദിത്തപ്പെട്ടവരെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. നെല്ലിയാമ്പതി സന്ദര്‍ശിച്ച ആറ് എംഎല്‍എമാരുടെ നേതൃത്വത്തില്‍ ഫേസ്ബുക്ക്, ട്വിറ്റര്‍, ബ്ലോഗ് എന്നിവയിലാകും കൂടുതല്‍ സജീവമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.