പുല്ലൂരാന്‍പാറ ദുരന്തം: ദുരിതബാധിതര്‍ക്ക് ധനസഹായം

single-img
10 August 2012

പുല്ലൂരാന്‍പാറയില്‍ ഉരുള്‍പൊട്ടലില്‍ ഭവനം നഷ്ടപ്പെട്ടവര്‍ക്ക് 3.5ലക്ഷം രൂപയുടെ വീടുകള്‍ വച്ചു നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പിലുളളവര്‍ക്ക് 5000 രൂപ അടിയന്തര ധനസഹായം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ അടിയന്തരമായി രണ്ടു ദുരിതാശ്വാസ ക്യാമ്പുകള്‍കൂടി നിര്‍മിച്ച് ദുരിതബാധിതരെ മാറ്റിപ്പാര്‍പ്പിക്കും. മേഘസ്‌ഫോടനം കാരണമാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായതെന്നാണ് വിദഗ്ധരുടെ അനുമാനം. ദുരന്തമുണ്ടായ പ്രദേശങ്ങളില്‍ പരിശോധന നടത്തിയ ശേഷമാണ് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കേരള ഘടകം പ്രതിനിധി ഡോ. സജിന്‍കുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. മഞ്ഞുവയല്‍, മാവിന്‍ചുവട്, ആനക്കാംപൊയില്‍ തുടങ്ങിയ ദുരിതമേഖലകളില്‍ സംഘം പരിശോധന നടത്തി. പ്രദേശത്തിന്റെ ചരിവും മണ്ണിന്റെ ഘടനയും മഴയുമാണ് ഈ പ്രതിഭാസത്തിന് കാരണമായതെന്നും ഡോ. സജിന്‍കുമാര്‍ പറഞ്ഞു. 9.1 സെന്റീമീറ്റര്‍ മഴ പ്രദേശത്ത് പെയ്തിരുന്നതായും അദ്ദേഹം പറഞ്ഞു.