പാര്‍ലമെന്റ് മന്ദിരം മാറ്റാനുളള നിര്‍ദേശം തളളി

single-img
10 August 2012

85 വര്‍ഷം പഴക്കമുളള ഇന്ത്യന്‍ പാര്‍ലമെന്റ് മന്ദിരം മാറ്റിപ്പണിയാനുളള നിര്‍ദേശം തളളി. കമല്‍ നാഥ്, എല്‍.കെ.അഡ്വാനി എന്നിവരുള്‍പ്പെടെയുളള പൈതൃകകമ്മിറ്റിയാണ് പാര്‍ലമെന്റ് കെട്ടിടം മാറ്റേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയത്. എന്നാല്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ വേണ്ടിയുളള നടപടികള്‍ കൈക്കൊളളാമെന്ന് കമ്മിറ്റി ശുപാര്‍ശ ചെയ്തു. കഴിഞ്ഞയാഴ്ച മുംബൈയില്‍ സര്‍ക്കാറിന്റെ തലസ്ഥാന കെട്ടിടത്തില്‍ തീ പിടിച്ചത് ന്യൂഡല്‍ഹിയിലും ആശങ്ക ജനിപ്പിച്ചിരുന്നു. പിന്നീട് ഇന്ത്യന്‍ പാര്‍ലമെന്റ് മന്ദിരം മാറ്റിപ്പണിയെണ്ടതിന്റെ ആവശ്യകത കമ്മിറ്റി പരിഗണിച്ചിരുന്നു.