പങ്കാളിത്ത പെന്‍ഷനെതിരേ 17-നു പണിമുടക്ക്

single-img
10 August 2012

സംസ്ഥാന സര്‍വീസില്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കാനുള്ള സര്‍ക്കാര്‍തീരുമാനത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ സര്‍വീസ് സംഘടനകളില്‍പ്പെട്ട ജീവനക്കാരും അധ്യാപകരും ഈ മാസം 17-നു പണിമുടക്കും. ജീവനക്കാരുടെയും അധ്യാപകരുടെയും മികച്ച സാമൂഹ്യസുരക്ഷാ പദ്ധതിയായ സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുതിയ തീരുമാനത്തിലൂടെ നിഷേധിക്കപ്പെടുകയാണെന്നു പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ ആരോപി ച്ചു. പെന്‍ഷന്‍ ഫണ്ട് ഓഹരിക്കമ്പോളത്തിലെ ചൂതാട്ടത്തിനു വിട്ടുകൊടുക്കുന്നപദ്ധതി ജീവനക്കാരുടെ ഭാവിജീവിതത്തെ പന്താടുന്നതാണെന്നു പ്രതിപക്ഷ യൂണിയന്‍ നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആ രോപിച്ചു. പണിമുടക്കില്‍ ഇടതുപക്ഷ യൂണിയനുകള്‍ക്കൊപ്പം ബിജെപി പോഷകസംഘടനയായ എന്‍ജിഒ സം ഘും പങ്കെടുക്കും.