ലാവ്‌ലിന്‍ കേസില്‍ വിചാരണ: ഇടക്കാലവിധി 16ന്

single-img
10 August 2012

എസ്എന്‍സി ലാവ്‌ലിന്‍ കേസിന്റെ വിചാരണ ആരംഭിക്കണമെന്ന പ്രതികളുടെ ആവശ്യത്തിന്മേല്‍ സിബിഐ പ്രത്യേക കോടതി ജഡ്ജി ടി.എസ്.പി. മൂസത് ഈ മാസം പതിനാറിന് ഇടക്കാല വിധി പറയും. ലാവ്‌ലിന്‍ കമ്പനിക്കും കമ്പനിയുടെ പ്രതിനിധിയായ ക്ലൗസ് ട്രെന്‍ഡലിനും എതിരായ കുറ്റപത്രം വേര്‍തിരിച്ച് വിചാരണ ആരംഭിക്കണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം നടത്തിയ വാദത്തെ സിബിഐ ശക്തമായി എതിര്‍ത്തു. ക്ലൗസ് ട്രെന്‍ഡിലിന്റെ സാന്നിധ്യം വിചാരണാവേളയില്‍ ഒഴിവാക്കാനാവില്ലെന്നു സിബിഐ കോടതിയെ അറിയിച്ചു. വിചാരണ ആരംഭിക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനം എടുത്തശേഷം തുടരന്വേഷണ ഹര്‍ജികള്‍ പരിഗണിക്കാമെന്നു കോടതി പറഞ്ഞു.