ആസാമില്‍ ഏഴു ഉള്‍ഫ ഭീകരര്‍ പിടിയില്‍

single-img
10 August 2012

ആസാമിലെ ടിന്‍സുകിയ ജില്ലയില്‍ ഏഴു ഉള്‍ഫ തീവ്രവാദികളെ പോലീസ് അറസ്റ്റു ചെയ്തു. ഇവരില്‍ നിന്നു ശക്തമായ സ്‌ഫോടക വസ്തുക്കളും കണ്‌ടെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ ബോര്‍ബുര മേഖലയില്‍ സുരക്ഷാ സേനയും പോലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് ഉള്‍ഫ ഭീകരര്‍ പിടിയിലായത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ആക്രമണം നടത്താന്‍ ഉള്‍ഫ തയാറെടുക്കുന്നുണ്‌ടെന്നായിരുന്നു സൂചന. ഇന്നു രാവിലെ പോലീസിന്റെ വലയില്‍ അകപ്പെട്ട രണ്ടു ഉള്‍ഫ ഭീകരരെ ചോദ്യം ചെയ്തതില്‍ നിന്നാണ് മറ്റുള്ള അഞ്ചു പേരെക്കുറിച്ച് വിവരംകിട്ടിയത്. തുടര്‍ന്ന് നടത്തിയ തെരച്ചലിലാണ് സ്‌ഫോടകവസ്തുക്കളുമായി അഞ്ചു പേര്‍കൂടി അറസ്റ്റിലായത്. സ്‌ഫോടകവസ്തുക്കള്‍ നിര്‍വീര്യമാക്കിയതായി പോലീസ് അറിയിച്ചു.