സിറിയയില്‍ പുതിയ പ്രധാനമന്ത്രി

single-img
9 August 2012

ഈയിടെ വിമതപക്ഷത്തേക്കു കൂറുമാറിയ ശേഷം ജോര്‍ദാനിലേക്കു പലായനം ചെയ്ത പ്രധാനമന്ത്രി റിയാദ് ഹിജാബിനു പകരം ആരോഗ്യമന്ത്രി വെയില്‍ അല്‍ഹല്‍കിയെ പുതിയ പ്രധാനമന്ത്രിയായി പ്രസിഡന്റ് ബഷാര്‍ അല്‍ അസാദ് ഇന്നലെ നിയമിച്ചു. അസാദിനെതിരേ ജനകീയ പ്രക്ഷോഭം രൂക്ഷമായ ദേരാ പ്രവിശ്യക്കാരനായ ഹല്‍കി ഭൂരിപക്ഷ സുന്നി വംശജനാണ്. ഹിജാബും സുന്നിവിഭാഗക്കാരനായിരുന്നു. സുന്നികള്‍ക്കാണു ഭൂരിപക്ഷമെങ്കിലും ഭരണത്തിന്റെ ചുക്കാന്‍ പിടിക്കുന്നത് അസാദ് അംഗമായ അലാവൈറ്റ് ഗ്രൂപ്പാണ്. ഷിയാ വിഭാഗക്കാരാണ് അലാവൈറ്റുകള്‍.