ടിന്റു സെമിയില്‍

single-img
9 August 2012

ഇന്ത്യയുടെ മലയാളി താരം ടിന്റു ലൂക്ക എണ്ണൂറു മീറ്ററില്‍ സെമിയില്‍ കടന്നു. ഇന്നലെ ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 4.45നു നടന്ന മത്സരത്തില്‍ രണ്ടാം ഹീറ്റ്‌സില്‍ മത്സരിച്ച ടിന്റു മൂന്നാമതായാണ് ഫിനിഷ് ചെയ്തത്. സമയം രണ്ടു മിനിറ്റ് 01.75 സെക്കന്‍ഡ്. മികച്ച ഫോമിലാണ് താനെന്നു തെളിയിക്കുന്ന പ്രകടനമാണ് ടിന്റു ആദ്യ റൗണ്ടില്‍ പുറത്തെടുത്തത്. ആറു ഹീറ്റ്‌സിലായി നടന്ന മത്സരത്തില്‍ പങ്കെടുത്ത ആരുംതന്നെ രണ്ടു മിനിറ്റില്‍ത്താഴെയുള്ള സമയം കണെ്ടത്തിയില്ല എന്നതും ശ്രദ്ധേയമാണ്. 24 പേരാണ് ഇന്നു നടക്കുന്ന സെമി ഫൈനലിനു യോഗ്യത നേടിയത്.