ടിന്റു ലൂക്ക സെമിയില്‍ പുറത്ത്

single-img
9 August 2012

ഇന്ത്യയുടെ മലയാളി താരം ടിന്റു ലൂക്ക ഒളിമ്പിക്‌സ് വനിതാ വിഭാഗം എണ്ണൂറു മീറ്ററില്‍ സെമി ഫൈനലില്‍ പുറത്ത്. രാത്രി 12.30 ഓടെ നടന്ന സെമിയില്‍ ആറാമതായാണ് ടിന്റു ഫിനിഷ് ചെയ്തത്. 1:59:69 സെക്കന്റിലാണ് ടിന്റു മത്സരം പൂര്‍ത്തിയാക്കിയത്. ദക്ഷിണാഫ്രിക്കയുടെ കാസ്റ്റര്‍ സെമന്യ(1:57.67.) ഒന്നാം സ്ഥാനത്തെത്തി. ആദ്യ ഹീറ്റ്‌സില്‍ കെനിയയുടെ പമേല ജെമിലോ( 1:59.42.) ഒന്നാമത്തെത്തി. മൂന്നാം ഹീറ്റ്‌സില്‍ റഷ്യയുടെ മരിയ സവിനോവ(1:58.57) ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്തു. ആദ്യ ലാപ്പില്‍ നാലാം സ്ഥാനം നിലനിര്‍ത്തിയ ടിന്റു രണ്ടാം ലാപ്പില്‍ പിന്തള്ളപ്പെടുകയായിരുന്നു.