റോംനിക്ക് നാക്കുപിണഞ്ഞു; സിക്ക് ഷെയ്ക്കായി

single-img
9 August 2012

വിസ്‌കോണ്‍സിന്‍ ഗുരുദ്വാരയിയിലെ വെടിവെയ്പ്പില്‍ ജീവന്‍പൊലിഞ്ഞവരോട് ആദരവു പ്രകടിപ്പിക്കുന്നതിനിടെ റിപബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി മിറ്റ് റോംനിക്ക് നാക്കു പിഴച്ചു. സിക്ക് ക്ഷേത്രം എന്ന് അദ്ദേഹം പറഞ്ഞത് ഷെയ്ക്ക് ഷേത്രം എന്നായിപ്പോയി. സിക്കുക്കാര്‍ എന്നു പറയുന്നതിനുപകരം അദ്ദേഹം ഉച്ചരിച്ചത് ഷെയ്ക്കുകാര്‍ എന്നായിരുന്നു. അയോവയിലെ വെസ്റ്റ് ഡെസ്‌മോയിന്‍സില്‍ ഫണ്ട് ശേഖരണ പരിപാടിക്കിടെയായിരുന്നു ഇത്. അതേസമയം, ഇല്ലിനോയിയില്‍ നടന്ന തെരഞ്ഞെടുപ്പു പ്രചാരണ പരിപാടിക്കിടെ അദ്ദേഹം സിക്കുകാര്‍ എന്നു കൃത്യമായി ഉച്ചരിച്ചിരുന്നു. അറബികളുടെ ഇടയില്‍ കുലീനനാമമായി ഉപയോഗിക്കുന്ന ഷെയ്ക്് എന്ന് റോംനി മനപ്പൂര്‍വം പറഞ്ഞതല്ലെന്നും നാക്കു പിഴച്ചതാണെന്നും അദ്ദേഹത്തിന്റെ വക്താവ് റിക് ഗോര്‍ക വ്യക്തമാക്കി.