കോടതിയില്‍ ഹാജരാവരുതെന്ന് അഷ്‌റഫിന് ഉപദേശം

single-img
9 August 2012

ഈ മാസം 27ന് സുപ്രീംകോടതിയില്‍ നേരിട്ടു ഹാജരാവണമെന്ന ഉത്തരവ് അനുസരിക്കരുതെന്നു പാക് പ്രധാനമന്ത്രി രാജാ പര്‍വേസ് അഷ്‌റഫിനെ സഹായികള്‍ ഉപദേശിച്ചു. അഷ്‌റഫ് കോടതിയില്‍ ഹാജരായാലും ജഡ്ജിമാര്‍ ആനുകൂല്യമൊന്നും അനുവദിക്കാന്‍ സാധ്യതയില്ലെന്നാണ് ഭരണമുന്നണിയായ പിപിപിയുടെ വിലയിരുത്തല്‍. സര്‍ദാരിക്ക് എതിരേ അഴിമതിക്കേസ് പുനരാരംഭിക്കണമെന്ന നിര്‍ദേശം പാലിക്കാത്തതിന്റെ പേരില്‍ അഷ്‌റഫിനെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാനാണ് സുപ്രീംകോടതിയുടെ നീക്കം. ഇതിനായി അദ്ദേഹത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും 27ന് കോടതിയില്‍ ഹാജരാവാന്‍ നിര്‍ദേശിക്കുകയും ചെയ്തു.