എന്‍.സി.സി.യുടെ കേണല്‍ പദവി ഡോ.എം. അബ്ദുള്‍സലാമിന്‌

single-img
9 August 2012

കാലിക്കറ്റ്‌ സര്‍വകലാശാല വൈസ്‌ ചാന്‍സലര്‍ ഡോ.എം. അബ്ദുള്‍സലാമിനെ എന്‍.സി.സി. കേണല്‍ പദവി നല്‍കി ആദരിക്കും. മലബാര്‍ മേഖലയില്‍ എന്‍.സി.സി.ക്ക്‌ നല്‍കിയ സേവനങ്ങള്‍ പരിഗണിച്ചാണ്‌ കേണല്‍ പദവി നല്‍കുന്നത്‌. ചൊവ്വാഴ്‌ച 10.30 ന്‌ സര്‍വകലാശാല സെമിനാര്‍ ഹാളിലാണ്‌ ചടങ്ങ്‌ നടക്കുക. കേരള ലക്ഷദ്വീപ്‌ എന്‍.സി.സി.യുടെ ചുമതലയുള്ള ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ബ്രിഗ്രേഡിയര്‍ സുബ്രഹ്മണ്യം കോഴിക്കോട്‌ എന്‍.സി.സി. ഗ്രൂപ്പിന്റെ ഓഫീസര്‍മാര്‍ കാഡറ്റുകള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.