മേരി കോമിനു വെങ്കലം; ഇന്ത്യയ്ക്ക് നാലാം മെഡല്‍

single-img
9 August 2012

ഇടിക്കൂട്ടില്‍ ഇന്ത്യന്‍ പുലിക്കുട്ടി മേരി കോമിന് വെങ്കലം. സെമി ഫൈനലില്‍ ബ്രിട്ടന്റെ ലോക രണ്ടാം നമ്പര്‍താരം നിക്കോള ആഡംസിനോട് 6-11 എന്ന സ്‌കോറിനു മേരി പരാജയപ്പെട്ടതോടെയാണ് നേട്ടം വെങ്കലത്തിലൊതുങ്ങിയത്. 1-3,1-2,2-3,2-3 എന്നതായിരുന്നു ഓരോ റൗണ്ടിലെയും മേരിയുടെ സ്‌കോര്‍. പ്രീക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ ഏകപക്ഷീയമായ വിജയം കരസ്ഥമാക്കിയാണ് മേരികോം സെമിഫൈനലില്‍ പ്രവേശിച്ചത്.