ജ്യോത്സനയുടെ മൃതദേഹം കണെ്ടടുത്തു

single-img
9 August 2012

ഉരുള്‍പൊട്ടലില്‍ കാണാതായ പടന്നമാക്കല്‍ ബിനുവിന്റേയും ഷീനയുടേയും മകള്‍ ജ്യോത്സന (9) യുടെ മൃതദേഹം കണെ്ടടുത്തു. നാട്ടുകാരും പൊലീസുകാരും നടത്തിയ തെരച്ചിലിനൊടുവില്‍ രാവിലെ 11.30 നാണ് മൃതദേഹം കണെ്ടടുത്തത്. കുട്ടിയെ കൈവിട്ട പോയ സ്ഥലത്തുനിന്നും മൂന്നു കിലോ മീറ്റര്‍ താഴെ നിന്നാണ് മൃതദേഹം കണെ്ടത്തിയത്. ഇരുവഴിഞ്ഞിപ്പുഴയ്ക്ക് സമീപം ചെറുശേരി മാവിന്‍ചുവട് തോടിന്റെ കരയോട് ചേര്‍ന്ന് മുളങ്കാടുകളുളള തുരുത്തിലെ കാട്ടില്‍ ഉരുള്‍പൊട്ടലില്‍ ഒലിച്ചുവന്ന മാലിന്യങ്ങളുടെ അടിയിലായിട്ടാണ് മൃതദേഹം കാണപ്പെട്ടത്. ജ്യോത്സനയുടെ ഇടതുകൈ വളളിയില്‍ കുടുങ്ങിയ നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. നാട്ടുകാരിലൊരാളാണ് ആദ്യം മൃതദേഹം കണ്ടത്. ആനക്കാംപൊയില്‍ ഗവ എല്‍.പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ജ്യോത്സന. സ്‌കൂള്‍ വിട്ട് അച്ഛനമ്മമാര്‍ക്കൊപ്പം വരുന്നതിനിടയിലാണ് ഉരുള്‍പൊട്ടി വന്ന മലവെള്ളപ്പാച്ചിലില്‍ കുട്ടി വീണത്. കുത്തിയൊലിച്ചെത്തിയ മലവെള്ളപ്പാച്ചില്‍ മകളെ കൈവിട്ടുപോകാതിരിക്കാന്‍ ആവുന്നത് ശ്രമിച്ചിട്ടും ബിനുവിന്റെ കൈകളില്‍ നിന്ന് ജ്യോത്സന ഒഴുക്കില്‍പ്പെടുകയായിരുന്നു.