ജവാന്‍ ഓഫ് വെള്ളിമല

single-img
9 August 2012

നവാഗതനായ അനൂപ് കണ്ണന്‍ സംവിധാനംചെയ്യുന്ന ജവാന്‍ ഓഫ് വെള്ളിമല എന്ന ചിത്രത്തില്‍ മമ്മൂട്ടിയും ആസിഫ് അലിയും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. മംമ്ത മോഹന്‍ദാസാണ് നായിക. ശ്രീനിവാസന്‍, ലിയോണ, ബാബുരാജ്, കലാഭവന്‍ ഷാജോണ്‍, കോട്ടയം നസീര്‍, സാദിഖ്, സാധിക, അശ്വിനി, അര്‍ച്ചന തുടങ്ങിയവര്‍ അഭിനയിക്കുന്നു. പ്ലേ ഹൗസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ജയിംസ്, ആല്‍ബര്‍ട്ട് എഴുതുന്നു. സതീഷ് കുറുപ്പാണ് കാമറാമാന്‍. അനില്‍ പനച്ചൂരാന്‍, സന്തോഷ് വര്‍മ, വേണു ഗോപാല്‍ എന്നിവരുടെ വരികള്‍ക്ക് ബിജിപാല്‍ ഈണം പകരുന്നു. കല- പ്രശാന്ത് മാധവ്, മേക്കപ്- റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം- സമീറ സനീഷ്, സ്റ്റില്‍സ്- ഹാസിഫ് ഹക്കിം, സംവിധാന സഹായികള്‍- സുജേഷ്, ആനി ഈപ്പന്‍, ജിഷോയി, നിര്‍മല്‍. പ്രൊഡ. കണ്‍ട്രോളര്‍- മനോജ് കാരന്തൂര്‍.തൃശൂര്‍, തൊടുപുഴ, കൊച്ചി, പാലക്കാട് എന്നിവിടങ്ങളിലായി ചിത്രീകരണം നടക്കുന്നു.