അനധികൃത സ്വത്ത്: ജഗന്‍മോഹന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

single-img
9 August 2012

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തന്നെ അറസ്റ്റ് ചെയ്തതിനെതിരേ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹന്‍ റെഡ്ഡി നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെതിരെയാണ് ജഗന്‍ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍, ജാമ്യത്തിനായി ജഗന്‍ പ്രത്യേക ഹര്‍ജി നല്‍കണമെന്നു കോടതി നിര്‍ദേശിച്ചു. ജസ്റ്റീസുമാരായ അഫ്താബ് ആലവും രഞ്ജന പ്രകാശ് ദേശായിയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അന്വേഷണം പുരോഗമിക്കുകയാണെന്നും ജഗനെ ജാമ്യത്തില്‍ വിട്ടാല്‍ കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണെ്ടന്നും സിബിഐ കോടതിയില്‍ ബോധിപ്പിച്ചതിനെ തുടര്‍ന്നാണ് അപേക്ഷ തള്ളിയത്.