ഹരിയാന മുന്‍മന്ത്രി ഗോപാല്‍ ഖണ്ഡേക്കെതിരെ ലുക്കൗട്ട് നോട്ടീസ്

single-img
9 August 2012

എയര്‍ഹോസ്റ്റസിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രേരണാക്കുറ്റം ചുമത്തപ്പെട്ട ഹരിയാന മുന്‍ മന്ത്രി ഗോപാല്‍ ഖണ്ഡേക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മന്ത്രി സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് ഖണ്ഡേയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് നീക്കം തുടങ്ങിയത്. ലുക്കൗട്ട് നോട്ടീസിനു പിന്നാലെ പോലീസ് ഖണ്ഡേയുടെ വസതിയിലും ഓഫീസിലും ഒപ്പം ഹോട്ടല്‍, ഫംഹൗസ് എന്നിവിടങ്ങളിലും പരിശോധന നടത്തി. മന്ത്രിയുടെ ഉടമസ്ഥതയിലുള്ള എംഡിഎല്‍ആര്‍ എയര്‍ലൈന്‍സിലെ ജീവനക്കാരിയായിരുന്ന ഗീതിക ആത്മഹത്യചെയ്ത സംഭവത്തിലാണ് മന്ത്രിക്കെതിരേ പ്രേരണാക്കുറ്റത്തിനു കേസെടുത്തിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി മന്ത്രിയുടെ വസതികളിലും മറ്റും നേരത്തെ പോലീസ് റെയ്ഡ് നടത്തിയിരുന്നു.