അനുരാധാ ബാലിയുടെ വീട്ടില്‍ നിന്ന് ഒരു കോടി രൂപയും ആഭരണങ്ങളും കണ്‌ടെടുത്തു

single-img
9 August 2012

കഴിഞ്ഞ ദിവസം മരിച്ചനിലയില്‍ കാണപ്പെട്ട മുന്‍ ഹരിയാനാ അസിസ്റ്റന്റ് അഡ്വക്കറ്റ് ജനറലായ അനുരാധാ ബാലി(ഫിസ)യുടെ വസതിയില്‍ നിന്ന് ഒരു കോടി രൂപയും ആഭരണങ്ങളും കണ്‌ടെടുത്തു. ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകളുടെ കൂട്ടമാണ് കണ്‌ടെടുത്തതെന്ന് പോലീസ് അറിയിച്ചു. ബെഡ്‌റൂമിലെ കപ്പ്‌ബോര്‍ഡില്‍ നിന്നായിരുന്നു രൂപ കണ്‌ടെടുത്തത്. മറ്റൊരു മുറിയില്‍ നിന്ന് ഹരിയാന മുന്‍ ഉപമുഖ്യമന്ത്രിയായിരുന്ന ചന്ദര്‍ മോഹന്‍ അയച്ച സന്ദേശങ്ങളും എസ്എംഎസുകളും അടങ്ങിയ സിഡികളും കണ്‌ടെടുത്തിട്ടുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ചന്ദര്‍ മോഹനും ഫിസയും വിവാഹം കഴിച്ചിരുന്നു. എന്നാല്‍ നാളുകള്‍ക്ക് ശേഷം ഇരുവരും അകലുകയായിരുന്നു.