ഈജിപ്ഷ്യന്‍ വ്യോമാക്രമണത്തില്‍ 20 ഭീകരര്‍ കൊല്ലപ്പെട്ടു

single-img
9 August 2012

സീനായ് മേഖലയില്‍ തമ്പടിച്ചിരിക്കുന്ന ഭീകരരെ ലക്ഷ്യമിട്ട് ഈജിപ്ത് നടത്തിയ വ്യോമാക്രമണത്തില്‍ 20 ഭീകരര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച ഈജിപ്ഷ്യന്‍ ചെക്കുപോസ്റ്റില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ പതിനാറ് ഈജിപ്ഷ്യന്‍ സൈനികര്‍ക്കു ജീവഹാനി നേരിട്ടിരുന്നു. ഇതിനു പ്രതികാരമായാണ് സീനായിയില്‍ വ്യോമാക്രമണത്തിന് പ്രസിഡന്റ് മുര്‍സി ഉത്തരവിട്ടത്.