വന്‍മതിലിന്റെ ഭാഗം തകര്‍ന്നു വീണു

single-img
9 August 2012

ലോക പ്രശസ്തമായ ചൈനയിലെ വന്‍മതിലിന്റെ ഒരുഭാഗം കനത്തമഴയെത്തുടര്‍ന്ന് തകര്‍ന്നു. വടക്കന്‍ ചൈനയിലെ ഹെബെയ് പ്രവിശ്യയില്‍ ഡാജിംഗ്‌മെ ന്‍ മേഖലയിലെ ഇടിഞ്ഞ മതില്‍ നന്നാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി സിന്‍ഹുവാ വാര്‍ത്താ ഏജന്‍സി അറിയിച്ചു. 36 മീറ്റര്‍ നീളത്തിലാണ് മതില്‍ ഇടിഞ്ഞത്. തൊട്ടടുത്തുള്ള മതില്‍ ഭാഗങ്ങളില്‍ വിള്ളല്‍ ദൃശ്യമാണ്. വിവിധ കാലഘട്ടങ്ങളിലാണ് വന്‍മതിലിന്റെ നിര്‍മാണം പൂര്‍ത്തിയായത്. ഡാജിംഗ്്‌മെന്‍ മേഖലയിലെ മതില്‍ നിര്‍മിച്ചത് മിംഗ് രാജവംശത്തിന്റെ (1368-1644) കാലത്താണ്.