കാഷ്മീരില്‍ ജീവനൊടുക്കിയ അരുണിന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു

single-img
9 August 2012

കാഷ്മീരിലെ സൈനിക ക്യാമ്പില്‍ സ്വയം വെടിവെച്ചുമരിച്ച സൈനികന്‍ അരുണിന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. രാവിലെ എട്ടരയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ മൃതദേഹം കൊണ്ടുവന്നത്. സ്വദേശമായ കിളിമാനൂരിലേക്ക് കൊണ്ടുപോയ മൃതദേഹം പൊതുദര്‍ശനത്തിന് ശേഷം സംസ്‌കരിക്കും. കാഷ്മീരിലെ സാംബയിലെ സൈനിക യൂണിറ്റില്‍ വെച്ചാണ് തിരുവനന്തപുരം കിളിമാനൂര്‍ തട്ടത്തുമല മറവക്കുഴി കാര്‍ത്തികയില്‍ അരുണ്‍കുമാര്‍ (26) സ്വയം നിറയൊഴിച്ചു മരിച്ചത്. മേലധികാരികളുടെ പീഡനമാണ് ജീവനൊടുക്കാന്‍ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.