അഗ്നി-11 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

single-img
9 August 2012

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മധ്യദൂര ആണവ വാഹക മിസൈലായ അഗ്നി-11 ന്റെ പരീക്ഷണം നടത്തി. സൈന്യത്തിന്റെ പരിശീലന പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു പരീക്ഷണം. ഒഡീഷ തീരത്തുള്ള വീലര്‍ ഐലന്റിലെ നാലാം നമ്പര്‍ വിക്ഷേപണത്തറയില്‍ നിന്നാണ് രാവിലെ 8.48 ഓടെ മിസൈല്‍ പരീക്ഷിച്ചത്. 2000 കിലോമീറ്റര്‍ ദൂരപരിധിയുള്ളതാണ് അഗ്നി-11 മിസൈല്‍. പരീക്ഷണം വിജയകരമായിരുന്നെന്നും എല്ലാ ലക്ഷ്യങ്ങളും ഭേദിച്ചതായും ഇന്റഗ്രേറ്റഡ് ടെസ്റ്റ് ലോഞ്ച് ഡയറക്ടര്‍ എം.വി.കെ.വി പ്രസാദ് വ്യക്തമാക്കി.