ട്വന്റി-20: ഇന്ത്യക്ക് 39 റണ്‍സ് ജയം

single-img
8 August 2012

ഏകദിന പരമ്പരയിലെ ആധികാരിക വിജയത്തിന് പിന്നാലെ ശ്രീലങ്കയ്‌ക്കെതിരായ ഏക ട്വന്റി-20 മത്സരത്തില്‍ ഇന്ത്യക്ക് 39 റണ്‍സ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ വിരാട് കൊഹ്‌ലിയുടെ അര്‍ധസെഞ്ചുറയുടെ മികവില്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുത്തപ്പോള്‍ 18 ഓവറില്‍ 116 റണ്‍സിന് ശ്രീലങ്ക ഓള്‍ ഔട്ടായി. സ്‌കോര്‍: ഇന്ത്യ: 20 ഓവറില്‍ 155/3, ശ്രീലങ്ക: 18 ഓവറില്‍ 116 ഓള്‍ ഔട്ട്.