ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ മൊബൈല്‍ ഫോണ്‍

single-img
8 August 2012

രാജ്യത്തെ എല്ലാ ബിപിഎല്‍ കുടുംബങ്ങള്‍ക്കും സൗജന്യമായി മൊബൈല്‍ ഫോണും കണക്ഷനും നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി തയാറാക്കുന്നു. ഹര്‍ ഹാത്ത് മേം ഫോണ്‍ (എല്ലാ കൈകളിലും ഫോ ണ്‍) എന്നു പേരിട്ടിരിക്കുന്ന പദ്ധതിക്ക് 7,000 കോടി രൂപ ചെലവാകും. സ്വാതന്ത്ര്യ ദിനാഘോഷങ്ങളോട് അനുബന്ധിച്ച് ഓഗസ്റ്റ് 15- നു പ്രധാനമന്ത്രി പദ്ധതി പ്രഖ്യാപിക്കുമെന്നാണ് സൂചന. ഇരുന്നൂറു മിനിറ്റ് സൗജന്യ സംസാര സമയം ഉള്ള കണക്ഷനും മൊബൈല്‍ ഫോണും രാജ്യത്തെ 60 ലക്ഷം കുടുംബങ്ങള്‍ക്കു സൗജന്യമായി നല്‍കാനാണു പദ്ധതി തയാറാക്കുന്നത്.