മേഘാലയയില്‍ ബസ് കൊക്കയിലേക്കു മറിഞ്ഞ് 31 പേര്‍ മരിച്ചു

single-img
8 August 2012

മേഘാലയ- ആസാം അതിര്‍ത്തിയില്‍ ജയിന്തിയ ഹില്‍സില്‍ ബസ് എണ്‍പതടി താഴ്ചയിലേക്കു മറിഞ്ഞ് 31 പേര്‍ മരിച്ചു. 27 പേര്‍ക്കു പരിക്കേറ്റു. ഇന്നലെ വെളുപ്പിനു മൂന്നുമണിക്കായിരുന്നു അപകടം. ഗോഹട്ടിയില്‍നിന്ന് അഗര്‍ത്തലയിലേക്കു വരുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 31 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണെ്ടത്തിയിട്ടുള്ളത്.