ഹാര്‍ഡ്‌സില്‍ തട്ടി ലിയു പുറത്ത്

single-img
8 August 2012

ചൈനയുടെ ട്രാക്കിലെ സ്വര്‍ണ പ്രതീക്ഷയായിരുന്ന ലിയു സിയാംഗ് ഹര്‍ഡില്‍സില്‍ തട്ടിവീണ് മത്സരത്തില്‍ നിന്നും പുറത്തായി. പുരുഷന്‍മാരുടെ 110 മീറ്റര്‍ ഹഡില്‍സ് ഹീറ്റ്‌സ് മത്സരത്തിലായിരുന്നു ചൈനക്കാരുടെ അഭിമാന താരമായ ലിയു സിയാംഗ് വീണത്. ആഥന്‍സ് ഒളിംമ്പിക്‌സില്‍ ഹര്‍ഡില്‍സില്‍ ചൈനീസ് വസന്തം വിരിയിച്ച താരമാണ് 29 കാരനായ ലിയു സിയാംഗ്. സ്വന്തം നാട്ടില്‍ നടന്ന ഒളിമ്പിക്‌സില്‍ (ബെയ്ജിംഗ് 2008) ചൈനയുടെ സ്വര്‍ണ പ്രതീക്ഷയായിരുന്നെങ്കിലും കണങ്കാലിനേറ്റ പരിക്കു മൂലം മത്സരത്തില്‍ നിന്നും പിന്‍മാറിയിരുന്നു. ബെയ്ജിംഗില്‍ ആരാധകരെ ഏറ്റവും വേദനിപ്പിച്ച നിമിഷമായിരുന്നു ഇത്. കരഞ്ഞുകൊണ്ട് മൈതാനം വിടുന്ന ലിയു ഇന്നും വിങ്ങുന്ന ഓര്‍മയാണ്. ലണ്ടനിലും കണങ്കാലായിരുന്നു ലിയുവിന്റെ വില്ലന്‍. കണങ്കാലിലെ പേശി വലിവിനെ തുടര്‍ന്നാണ് മത്സരം ആരംഭിച്ച ഉടനെ ആദ്യ ഹര്‍ഡിലില്‍ തന്നെ തട്ടി ലിയു താഴെവീണത്. പരിക്കിനെ അവഗണിച്ചാണ് ലിയു മത്സരത്തിനിറങ്ങിയതെന്ന് ചൈനീസ് കോച്ച് പറഞ്ഞു.