കുനിയില്‍ ഇരട്ടക്കൊല: ലീഗ് നേതാവ് അറസ്റ്റില്‍

single-img
8 August 2012

മലപ്പുറം അരീക്കോട് കുനിയില്‍ ഇരട്ടക്കൊലപാത കേസില്‍ മുസ്‌ലിം ലീഗ് നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഏറനാട് മണ്ഡലം സെക്രട്ടറി അഹമ്മദ് കുട്ടിയാണ് അറസ്റ്റിലായത്. കേസില്‍ ഒന്നാം പ്രതിയായ ഇയാള്‍ക്കെതിരേ അന്വേഷണ സംഘം ഗൂഢാലോചനകുറ്റമാണ് ചുമത്തിയിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അരീക്കോട് കുനിയില്‍ ബന്ധുക്കളായ കൊളക്കാടന്‍ അബൂബക്കര്‍, കൊളക്കാടന്‍ ആസാദ് എന്നിവരെ വധിച്ച കേസിലാണ് അറസ്റ്റ്. അതീഖ് റഹ്മാന്‍ വധക്കേസിലെ പ്രതികളാണ് കൊല്ലപ്പെട്ടവര്‍.