ജ്യോത്സനയ്ക്ക് വേണ്ടിയുള്ള തെരച്ചില്‍ പുനരാരംഭിച്ചു

single-img
8 August 2012

ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലില്‍ കാണാതായ പടന്നമാക്കല്‍ ബിനുവിന്റേയും ഷീനയുടേയും മകള്‍ ജ്യോത്സനയ്ക്ക് വേണ്ടിയുള്ള തെരച്ചില്‍ പുനരാരംഭിച്ചു. ഇന്നലെ രാത്രി ഏഴോടെ നിര്‍ത്തിവെച്ച തെരച്ചില്‍ ഇന്ന് രാവിലെയാണ് പുനരാരംഭിച്ചത്. കാലാവസ്ഥ ദുഷ്‌കരമായതോടെയാണ് നാവികസേനയുടെ നേതൃത്വത്തില്‍ നടത്തിയിരുന്ന തെരച്ചില്‍ ഇന്നലെ നിര്‍ത്തിവെച്ചത്. ആനക്കാംപൊയില്‍ ചെറുശേരിയില്‍ ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെളളപാച്ചിലിലാണ് ജ്യോത്സനയെ കാണാതായത്. വെളളമൊഴുകുന്ന ചാലിലും മറ്റും ഇന്നലെ പരിശോധന നടത്തിയിട്ടും മൃതദേഹം കണെ്ടത്താനായിരുന്നില്ല. നാട്ടുകാരും അഗ്നിശമനസേനയുമാണ് ഇന്നു രാവിലെ മുതല്‍ തെരച്ചില്‍ നടത്തുന്നത്. നാവികസേന തെച്ചിലിനുണ്ടാവില്ലെന്ന് കളക്ടര്‍ അറിയിച്ചു. കനത്ത മഴയാണ് ഇന്ന് രാവിലെയും സ്ഥലത്ത് തുടരുന്നത്.