ജയരാജന് സ്വകാര്യ വാഹനം; രണ്ടു പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

single-img
8 August 2012

ഷുക്കൂര്‍ വധക്കേസില്‍ അറസ്റ്റിലായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ സ്വകാര്യ വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ച സംഭവത്തില്‍ രണ്ടു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. കണ്ണൂര്‍ എആര്‍ ക്യാമ്പിലെ വിനോദ്, സജീഷ് എന്നീ പോലീസുകാരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. കണ്ണൂര്‍ എസ്പി രാഹുല്‍ ആര്‍.നായരാണ് പോലീസുകാര്‍ക്കെതിരേ നടപടി സ്വീകരിച്ചത്.