ഹോക്കിയില്‍ സമ്പൂര്‍ണ്ണ പരാജയം

single-img
8 August 2012

ഹോക്കിയില്‍ സമ്പൂര്‍ണ്ണപരാജയവുമായി ഇന്ത്യ മടങ്ങുന്നു. ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ ബെല്‍ജിയത്തിനോട് 3-0 ത്തിനാണ് ഇന്ത്യ പരാജയപ്പെട്ടത്. മുഴുവന്‍ മത്സരത്തിലും പരാജയപ്പെട്ട ഇന്ത്യ ഗ്രൂപ്പില്‍ ഏറ്റവും അവസാന സ്ഥാനത്താണ്. ബെല്‍ജിയത്തിനെതിരേ ജയം നേടിയിനിറങ്ങിയ ഇന്ത്യക്കു തുടക്കം മുതലേ പിഴച്ചു. മത്സരം വരുതിയില്‍ കൊണ്ടുവരാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഒരിക്കല്‍ പോലും കഴിഞ്ഞില്ല .15-ാം മിനിറ്റിലും 47-ാം മിനിറ്റലും 67-ാം മിനിറ്റിലുമാണ് ബല്‍ജിയം ഗോള്‍ നേടിയത്. ഒളിമ്പിക്‌സില്‍ എട്ടു സ്വര്‍ണത്തിന്റെ ചരിത്രമുള്ള ഇന്ത്യക്ക് കടുത്ത നാണക്കേടുണ്ടാക്കുന്നതായി ഈ പരാജയ പരമ്പര. ഇതിനിടയില്‍ ബദ്ധശത്രുക്കളായ പാക്കിസ്ഥാന്‍ സെമിഫൈനലില്‍ കടന്നു.