ഉരുള്‍പൊട്ടല്‍: 10 കോടിയുടെ നഷ്ടമുണ്ടായെന്ന് അടൂര്‍ പ്രകാശ്

single-img
8 August 2012

കോഴിക്കോട്, കണ്ണൂര്‍ മലയോരമേഖലകളില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ 10 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി റവന്യു മന്ത്രി അടൂര്‍ പ്രകാശ്. ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എംപിമാരായ എം.കെ രാഘവന്‍, എം.ഐ ഷാനവാസ്, സി.മൊയിന്‍കുട്ടി എംഎല്‍എ, ജില്ലാ കളക്ടര്‍ കെ.വി മോഹന്‍കുമാര്‍ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, കോടഞ്ചേരി പഞ്ചായത്തുകളിലായി 750 ഏക്കര്‍ ഭൂമി ഒലിച്ചുപോയി. നാലു ദിവസത്തിനുള്ളില്‍ മേഖലയിലെ വൈദ്യുതബന്ധം പുനസ്ഥാപിക്കും. ദുരിതബാധിതര്‍ക്ക് താമസിക്കാന്‍ പ്രത്യേക ഷെഡുകള്‍ നിര്‍മ്മിക്കുമെന്നും മന്ത്രി പറഞ്ഞു.