ബോക്‌സിംഗ്: വിജേന്ദര്‍ സിംഗ് പുറത്ത്

single-img
7 August 2012

ഒളിമ്പിക്‌സ് ബോക്‌സിംഗ് 75 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന വിജേന്ദര്‍ സിംഗ് പുറത്തായി. ക്വാര്‍ട്ടറില്‍ ഉസ്ബക്കിസ്ഥാന്റെ അബോസ് അറ്റോവിനോട് തോറ്റാണ് വിജേന്ദര്‍ പുറത്തായത്. സ്‌കോര്‍: 13-17. ആദ്യ റൗണ്ടില്‍ ഇരു ബോക്‌സര്‍മാരും മൂന്ന് പോയിന്റ് വീതം നേടി. എന്നാല്‍ രണ്ട്, മൂന്ന് റൗണ്ടുകളില്‍ അറ്റോവി രണ്ടു പോയിന്റ് വീതം ലീഡ് നേടിയത് വിജേന്ദറിന് വിനയായി. അവസാന റൗണ്ടില്‍ ശക്തമായി തിരിച്ചടിക്കാന്‍ വിജേന്ദര്‍ ശ്രമിച്ചെങ്കിലും അറ്റോവി ശക്തമായ പ്രതിരോധം തീര്‍ത്തു. 2008 ബെയ്ജിംഗ് ഒളിമ്പിക്‌സില്‍ വിജേന്ദര്‍ വെങ്കല മെഡല്‍ നേടിയിരുന്നു.