വയലാര്‍ രവിക്ക് അധികചുമതല

single-img
7 August 2012

കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവിക്ക് ഒരു വകുപ്പിന്റെകൂടി അധിക ചുമതല. മൈക്രോ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങളുടെ ചുമതലയാണു രവിക്കു നല്‍കിയത്. ഈ വകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രി വിലാസ്‌റാവു ദേശ്മുഖ് ഗുരുതരമായ ആരോഗ്യസ്ഥിതിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനെത്തുടര്‍ന്നാണ് രവിക്ക് അധികചുമതല നല്‍കിയത്. നേരത്തേ മുന്‍ കേന്ദ്രമന്ത്രി വീരഭദ്രസിംഗാണ് ഈ വകുപ്പിന്റെ ചുമതല വഹിച്ചിരുന്നത്. അഴിമതി ക്കേസില്‍ കുറ്റം ചുമത്തപ്പെട്ടതിനെ ത്തുടര്‍ന്നു രാജിവച്ച സാഹചര്യത്തിലാണ് വകുപ്പിന്റെ ചുമതല കേന്ദ്രമന്ത്രി വിലാസ്‌റാവു ദേശ്മുഖിനു കൈമാറിയത്.