യുഎസ് പതാക പകുതി താഴ്ത്തിക്കെട്ടും

single-img
7 August 2012

വിസ്‌കോണ്‍സിനിലെ ഗുരുദ്വാരയിലെ വെടിവയ്പില്‍ ജീവന്‍ വെടിഞ്ഞവരോടുള്ള ആദര സൂചകമായി വൈറ്റ്ഹൗസിലും ഇതര യുഎസ് പൊതുമന്ദിരങ്ങളിലും വിദേശത്തെ എംബസികളിലും യുഎസ് പതാക പകുതി താഴ്ത്തിക്കെട്ടാന്‍ പ്രസിഡന്റ് ഒബാമ ഉത്തരവിട്ടു. ഈ മാസം പത്തിനു സൂര്യാസ്തമയം വരെ പതാക താഴ്ത്തിക്കെട്ടാനാണു നിര്‍ദേശം. ഇതിനിടെ വിസ്‌കോണ്‍സിന്‍ ഗുരുദ്വാരയില്‍ വെടിവയ്പു നടത്തിയ മുന്‍ യുഎസ് സൈനികന്‍ വെയ്ഡ് മൈക്കില്‍പേജിന്റെ മാതാവ് ലോറാ പുത്രന്റെ ചെയ്തിയില്‍ ഖേദം പ്രകടിപ്പിക്കുകയും അക്രമത്തിനിരയായവരോട് അനുശോചനം അറിയിക്കുകയും ചെയ്തു.