സയിദ് നസിം അഹമ്മദ് സയിദി ഇലക്ഷന്‍ കമ്മീഷണര്‍

single-img
7 August 2012

മുന്‍ വ്യോമയാന സെക്രട്ടറിയും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായ സയിദ് നസിം അഹമ്മദ് സയിദിയെ പുതിയ തെരഞ്ഞെടുപ്പു കമ്മീഷണറായി രാഷ്ട്രപതി പ്രണാബ് മുഖര്‍ജി നിയമിച്ചു. വ്യോമയാന സെക്രട്ടറി പദവിയില്‍ നിന്ന് ജൂലൈ 31 നാണ് സയിദി വിരമിച്ചത്. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍, എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ എന്നീ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്. വി.എസ്. സമ്പത്ത് മുഖ്യതെരഞ്ഞെടുപ്പു കമ്മിഷണറായി നിയമിതനായതോടെ ഉണ്ടായ ഒഴിവിലേക്കാണ് ഇദ്ദേഹത്തെ തെരഞ്ഞെടുത്തത്. എച്ച്.എസ്. ബ്രഹ്മയാണു മറ്റൊരു ഇലക്ഷന്‍ കമ്മീഷണര്‍.