പ്രതാപനോട് മാപ്പു ചോദിക്കില്ലെന്ന് ജോര്‍ജ്

single-img
7 August 2012

വിവാദ പ്രസ്താവനയില്‍ ടി.എന്‍ പ്രതാപന്‍ എംഎല്‍എയോട് മാപ്പു ചോദിക്കില്ലെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്. ധീവര സമുദായത്തോട് മാത്രമെ താന്‍ മാപ്പു ചോദിക്കൂവെന്നും ജോര്‍ജ് പറഞ്ഞു. തന്റെ പ്രസ്താവന ധീവര സമുദായത്തിന് ഏതെങ്കിലും തരത്തില്‍ വേദനയുളവാക്കിയിട്ടുണ്‌ടെങ്കില്‍ മാപ്പു ചോദിക്കുന്നുവെന്നും ജോര്‍ജ് വ്യക്തമാക്കി. ടി.എന്‍.പ്രതാപന്‍ എംഎല്‍എക്കെതിരെ പറഞ്ഞ വാക്കുകളില്‍ തെറ്റുണ്‌ടെങ്കില്‍ പി.സി.ജോര്‍ജ് മാപ്പു പറയുമെന്ന് മന്ത്രി കെ.എം.മാണി കേരളാ കോണ്‍ഗ്രസ് നേതൃയോഗത്തിനുശേഷം പറഞ്ഞിരുന്നു.